കോട്ടയം: മതപരിവര്‍ത്തനം ക്രൈസ്തവ സഭകളുടെ ലക്ഷ്യമാണെന്നും മതപരിവര്‍ത്തനത്തിനെതിരെ ചില സംസ്ഥാനങ്ങള്‍ നിയമം കര്‍ക്കശമാക്കിയത് ക്രൈസ്തവര്‍ക്കെതിരാണെന്നും കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ). രാജ്യത്ത് മതമൗലികവാദം വളരുന്നതിനാല്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തുന്നു.
ദളിത് ക്രൈസ്തവര്‍ക്ക് സഭാസ്ഥാപനങ്ങളിലോ, സഭയിലോ യാതൊരു പരിഗണനയും നല്‍കാത്ത മതനേതൃത്വം പക്ഷെ ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ നിരന്തര പോരാട്ടത്തിലാണെന്നാണ് അവകാശപ്പെടുന്നത്.
പരിസ്ഥിതി പ്രശ്നങ്ങള്‍ സഭയെ ആകുലപ്പെടുത്തുന്നതായി പറയുന്ന സിബിസിഐ പക്ഷെ പശ്ചിമഘട്ട സംരക്ഷണത്തെയും തീരസംരക്ഷണത്തെയും എതിര്‍ക്കുകയാണ്. 12ന് സമാപിക്കുന്ന സമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കുമെന്നാണ് സൂചന.
കൂടംകുളം ആണവനിലയം മനുഷ്യജീവന് ഭീഷണിയാണെന്നും പരിസ്ഥിതിക്ക് ദോഷകരമാണെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ആഗ്ര ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തൂത്തുക്കുടി രൂപതയിലെ വിശ്വാസികള്‍ കൂടംകുളം നിലയത്തിനെതിരെ നടത്തുന്ന സമരത്തിന് സിബിസിഐ പിന്തുണ പ്രഖ്യാപിച്ചു. എന്നല്‍ പശ്ചിമ ഘട്ടം സംരക്ഷിക്കുന്ന കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാണ് നിലപാട്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: