കൊച്ചി: മരടില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീടൊഴിപ്പാക്കാന് ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൊമ്മിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഹൃദ്രോഹത്തിന് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. തൊമ്മിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ആരോഗ്യ പ്രശ്നം കാരണം കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ല. 10 ഓളം പേരാണ് ഇയാള്‍ക്കൊപ്പം വീടാക്രമിച്ചതെന്നും ഇവരിപ്പോള്‍ ഒളിവിലാണെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. സംഘം ചേര്‍ന്ന് വീടാക്രമിച്ചതിനും 354-ാം വകുപ്പ് പ്രകാരം സ്ത്രീയെ അപമാനിച്ചതിനുമാണ് തൊമ്മിയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തൈക്കൂടം ഉദയാ റോഡില്‍ പാണേക്കാട് ആന്റണി താമസിക്കുന്ന വാടക വീടാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. ആന്റണിയും വീട്ടുടമയായ തൊമ്മിയും തമ്മില്‍ നാളുകളായി വാടക സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതായി പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരാണ് ആന്റണിയും ഭാര്യ ഗ്രേസിയും മകന് ജോബിയും. ഇവര്‍ ജോലിക്ക് പോയ സമയത്താണ് തൊമ്മിയും സംഘവും വീട്ടില്‍ അതിക്രമിച്ചുകയറിയത്. ജോബിയുടെ ഭാര്യ ആശയും രണ്ടു വയസുള്ള മകള്‍ ആന്ലിയയുമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. തൊമ്മി ആശയുടെ കൈ പിടിച്ചു തിരിച്ചതായി പോലീസ് പറഞ്ഞു. കുഞ്ഞിനും സാരമായി പരിക്കേറ്റിരുന്നു. വീട് വാസയോഗ്യം അല്ലാത്ത വിധത്തില്‍ അക്രമികള്‍ നശിപ്പിച്ചു.
15 വര്‍ഷമായി തൊമ്മിയുടെ വീട്ടില്‍ 500 രൂപയ്ക്ക് വാടകയ്ക്ക് താമസിക്കുകയാണ് ആന്റണിയും കുടുംബവും. വീടൊഴിയാന്‍ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൊമ്മി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്്. ഇക്കാര്യത്തില്‍ ചര്‍ച്ചയ്്ക്ക് വിളിച്ചാല്‍ ആന്റണി വരാറില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: