കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധഗൂഢാലോചനയെകുറിച്ച് കേസ്സുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ചശേഷം വസ്തുനിഷ്ഠമായ അന്വേഷണം നടത്താന്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം തീരുമാനിച്ചു.
ഇന്നലെ കോഴിക്കോട് ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘാംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനം.
വധഗൂഢാലോചനയില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയ കെ.കെ. രമയുടെ മൊഴി യോഗം വിലയിരുത്തി.ആവശ്യമെങ്കില്‍ രമയില്‍ നിന്ന് കൂടുതല്‍ തെളിവെടുക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. വധഗൂഢാലോചന സംബന്ധിച്ചുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ ആറംഗങ്ങളാണ് ഉള്ളത്. എന്നാല്‍ അന്വേഷണ പുരോഗതി വിലയിരുത്തി കൂടുതല്‍ അംഗങ്ങളെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉത്തരമേഖല എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡി സംഘാംഗങ്ങളായ ഉത്തരമേഖലാ ട്രാഫിക് എസ്പി: പി.കെ. അക്ബര്‍, ഡിവൈഎസ്പിമാരായ ജയ്സണ്‍ എബ്രഹാം, ഡി.സി ശ്രീനിവാസന്, ബിജു ഭാസ്കര്‍, സി.ഐ കെ.സി.സുഭാഷ് ബാബു, എടച്ചേരി എസ്ഐ: സാജു എസ്. ദാസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: