സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സര്‍വീസായ യൂട്യൂബിന്റെ മേധാവിയായി സൂസന് വോജ്സിക്കിയെ ഗൂഗിള്‍ നിയമിച്ചു. പരസ്യത്തിന്റെയും മാര്‍ക്കറ്റിങ്ങിന്റെയും ചുമതല വഹിക്കുന്ന ഗൂഗിള്‍ വൈസ് പ്രസിഡന്റാണ് നിലവില്‍ വോജ്സിക്കി. സീനിയര്‍ വൈസ് പ്രസിഡന്റായ സാലര്‍ കമന്ഗാറിനെ മാറ്റിയാണ് വോജ്സിക്കിയെ യൂട്യൂബ് മേധാവിയായി ഗൂഗിള്‍ നിയമിച്ചത്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായി ലാറിപേജ് ചുമതലയേറ്റ ശേഷം ഗൂഗിളിന്റെ ഉന്നതതലത്തിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണിത്.
പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വോജ്സിക്കിയുടെ നിയമന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം പുറത്തുവിടാന്‍ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല. എന്നാലും കോടിക്കണക്കിനു ഡോളര്‍ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് അനുമാനം. കമ്പനിയുടെ തുടക്കം മുതലുള്ള ജീവനക്കാരിയാണ് സൂസന്. ലാറിപേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന് കാലിഫോര്‍ണിയയിലെ മെല്നോ പാര്‍ക്കില്‍ 1998 സെപ്തംബറില്‍ കമ്പനിതുടങ്ങിയ കാലം മുതല്‍ സൂസനും ഗൂഗിളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: