ന്യൂയോര്‍ക്ക്: രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഓഹരി വിപണിയില്‍ തട്ടിപ്പു നടത്തി കോടികള്‍ സമ്പാദിച്ചെന്ന കേസില്‍ മലയാളിയായ മാത്യു മര്‍ത്തോമ്മ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തി. ഇയാള്‍ക്ക് 45 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.
മാത്യു മാനേജരായ എസ്.എ.സി ക്യാപിറ്റല്‍ എന്ന കമ്പനി തട്ടിപ്പിലൂടെ 2750 ലക്ഷംഡോളര്‍ ധ17151,7500000.00 രൂപ) ലാഭമുണ്ടാക്കിയെന്നാണ് കേസ്.
39 കാരനായ മാത്യു മൂന്നു കുറ്റങ്ങള്‍ ചെയ്തെന്നാണ് മാന്‍ഹാട്ടണ്‍ കോടതി കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിനുവേണ്ടി ഗൂഡാലോചന നടത്തി, സെക്യൂരിറ്റികളില്‍ തട്ടിപ്പ് നടത്തി എന്നിവയാണ്കുറ്റങ്ങള്. മൂന്നിനും കൂടി 45 വര്‍ഷം വരെ തടവ് ലഭിക്കാം.മലയാളികളായ ദമ്പതികള്‍ക്ക് അമേരിക്കയില്‍ ജനിച്ച മകനാണ് അജയ് മാത്യു മറിയം ഡാനി തോമസ് എന്ന മാത്യു മാര്‍തോമ.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
എലാന്‍ കോര്പ്പറേഷന്,വെയ്ത്ത് തുടങ്ങിയ കമ്പനികള്‍ അള്‍ഷിമേഴ്സിന് മരുന്നു കണ്ടെത്താന്‍ ഗവേഷണം നടത്തിവരികയായിരുന്നു. മാത്യു ഇൗ സ്ഥാപനങ്ങളിലെ രണ്ട് ഡോക്ടര്‍മാരുമായി ബന്ധമുണ്ടാക്കി. മരുന്നു ഗവേഷണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഇയാള്‍ ഡോക്ടര്‍മാര്‍ വഴി ചോര്‍ത്തിയെടുത്തു കൊണ്ടേയിരുന്നു. ഇത് നിയമ വിരുദ്ധമാണ്. മരുന്നു പരീക്ഷണത്തെ ഔഷധ വ്യവസായം മാത്രമല്ല, വിപണിയും വളരെ ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നത്. അതിനാല്‍ കമ്പനികളടെ ഓഹരിക്ക് വന്‍ ഡിമാന്‍ഡായിരുന്നു. മരുന്ന് വളരെ സുരക്ഷിതമാണെന്നും അതിന് വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നുമുള്ള വിവരം ഡോക്ടര്‍മാര്‍ വഴി ചോര്‍ത്തിയ മാത്യു 2007ല്‍ കമ്പനികളടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. 2008 ആയപ്പോഴേക്കും മാത്യുവിെന്റ കമ്പനി 7000 ലക്ഷം ഡോളറിെന്റ ഓഹരികള്‍ വാങ്ങിക്കഴിഞ്ഞിരുന്നു. എന്നാല്‍ മരുന്നു പരീക്ഷണം വന്‍ പരാജയമാണെന്ന് 2008ല്‍ രഹസ്യമായി അറിഞ്ഞ മാത്യു ഒരാഴ്ച കൊണ്ട് ഓഹരികള്‍ തിടുക്കത്തില്‍ വിറ്റഴിച്ചു.
മരുന്നു പരീക്ഷണം പരാജയമാണെന്ന പ്രഖ്യാപനം വന്നപ്പോഴേക്കും കമ്പനി ഓഹരികളെല്ലൊം നല്ല വിലയ്ക്ക് വിറ്റഴിച്ചിരുന്നു.അങ്ങനെ കമ്പനി വന്‍ ലാഭം ഉണ്ടാക്കി.. സംഭവം പുറത്തായതോടെ മാത്യുവിനെതിരെ കേസ് എടുത്തു. ഇയാള്‍ കുറ്റക്കാരാനാണെന്ന് ഇന്നലെയാണ് കോടതി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: