ചങ്ങനാശ്ശേരി: കേരള പുലയര്‍ മഹാസഭ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചികായല്‍ സമ്മേളന സ്മരണ ശതാബ്ദി സംഗമം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി തുരുത്തി, വാഴപ്പള്ളി, പാലാത്രച്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന നരേന്ദ്രമോദിയുടെ ഫഌ്സ് ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതില്‍ കെപിഎംഎസ് ചങ്ങനാശ്ശേരി താലൂക്ക് യൂണിയന് കമ്മറ്റി പ്രതിഷേധിച്ചു. യൂണിയന് പ്രസിഡന്റ് രാജന് താമരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ വൈസ്പ്രസിഡന്റ് സി. മോഹനന് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എന്‍.കെ സുരേഷ്, ലാല്‍കുമാര്‍ തുരുത്തി, സി.എം തങ്കച്ചന്, ബാബു വാകത്താനം, രാജമ്മ രാഘവന്, സതീശന് തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: