ലണ്ടന്‍: രക്ഷിതാക്കളോട് പ്രതികാരം ചെയ്യാന്‍ അവരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കിയ യുവതിക്ക് 20 മാസം തടവ്. പിതാവിന്റെയും രണ്ടാനമ്മയുടെ പേരില്‍ വ്യാജ പേജുണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് അപകീര്‍ത്തി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.
ബ്രിട്ടീഷ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപത്തിനാലുകാരിയായ പ്രതി മിഷേല്‍ ചാപ്മാന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ജഡ്ജി വിലക്കിയിട്ടുണ്ട്.
അച്ഛനുമായി വഴക്കിട്ട മിഷേല്‍ അദ്ദേഹത്തെ കുടുക്കാന്‍ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. അച്ഛന് റോയ് ജാക്സന്റെയും രണ്ടാനമ്മ ലൂയിസിന്റെയും പേരില്‍ മിഷേല്‍ തന്നെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി. ഒരു വര്‍ഷം ഇവരുടെ അക്കൗണ്ടില്‍നിന്ന് അശ്ലീല സന്ദേശങ്ങള്‍ തന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്നു.
തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മിഷേല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: