ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ സുപ്രീംകോടതി നോട്ടീസ് നല്കി. കെജ്രിവാളിനെ കൂടാതെ എഎപി നേതാക്കളായ മനീഷ് സിസോഡിയ, പ്രശാന്ത് ഭൂഷണ്, ഷാസിയ ഇല്‍മി എന്നിവര്‍ക്കെതിരേയും സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര നിയമമന്ത്രി കപില്‍ സിബലിന്റെ മകന് അമിത് സിബല്‍ നല്കിയ കേസിലാണ് നടപടി.
അച്ഛന്റെ പദവി അമിത് സിബല്‍ ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.
തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. അമിത് സിബലിന്റെ പരാതിയില്‍ കെജ്രിവാളിനും പ്രശാന്ത് ഭൂഷണുമെതിരേ നടപടിക്ക് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് അമിത് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: