ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല യൂസഫ്സായിക്ക് വേള്‍ഡ് ചില്‍ഡ്രന്‍സ് െ്രെപസ് നാമനിര്‍ദേശം. കുട്ടികളുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരമാണിത്. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് മലാലയെ പരിഗണിച്ചത്.
‘മലാലയും ഒരു കുട്ടിയാണ്. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശങ്ങള്‍ക്കായി മാത്രമല്ല ലോകത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കായാണ് മലാല ശബ്ദമുയര്‍ത്തിയതെന്ന് അവാര്‍ഡ് ജൂറി അംഗം ലിവ് ജെല്‍ബെര്‍ഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നൊബേല്‍ പ്രൈസിന് മലാലയ്ക്ക് നാമനിര്ദേശമുണ്ടായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ മാനിച്ച് യൂറോപ്യന്‍ യൂണിയന്റെ ‘സക്കരോവ് മനുഷ്യാവകാശ അവാര്‍ഡും’ കഴിഞ്ഞവര്‍ഷം മലാലയ്ക്കായിരുന്നു. പതിനാറുകാരിയായ മലാല ചികിത്സയ്ക്കായി ബ്രിട്ടനിലെത്തിയ ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയിട്ടില്ല. 2012 ഒക്ടോബറിലാണ് മലാലയ്ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കുമെതിരെ താലിബാന് വെടിയുതിര്‍ത്തത്.
2000 ലാണ് വേള്‍ഡ് ചില്‍ഡ്രന്‍സ് െ്രെപസ് ആരംഭിക്കുന്നത്. 110 രാജ്യങ്ങളിലെ നിന്നുള്ള 60,000 സ്കൂളുകളില്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: