അങ്കമാലി: അങ്കമാലി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വന്‍ തീപിടിത്തം. ഫയലുകളും രേഖകളും കത്തി നശിച്ചു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സമീപവാസിയായ ആളാണ് ഓഫീസില്‍ തീ കണ്ടത്.
ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും രേഖകളും ഫയലുകളും കത്തി ചാമ്പലായിരുന്നു. രേഖകള്‍ സൂക്ഷിച്ചിരുന്ന ബ്ലോക്ക് മാത്രമാണ് കത്തി നശിച്ചത്.
അതുകൊണ്ട് തന്നെ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. രേഖകളും ഫയലുകളും നശിപ്പിക്കാന്‍ ആരോ മനഃപൂര്‍വം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
കമ്പ്യൂട്ടറുകളും ഉപകരണങ്ങളുമടക്കം അരക്കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: