ന്യൂദല്‍ഹി: തനിക്കു കിട്ടിയ രഹസ്യ വിവരമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഐഎസ്ഐയെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. പരാമര്‍ശത്തില്‍ ആഭ്യന്തരമന്ത്രാലയം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. യുപി മുസാഫര്‍ നഗര്‍ കലാപത്തില്‍ പാകിസ്ഥാന് ചാര സംഘടനയായ ഐഎസ്എയുമായി ന്യൂനപക്ഷ യുവാക്കള്‍ക്ക് ബന്ധമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് മന്ത്രാലയം വിയോജിപ്പ് പ്രകടിപ്പിച്ചത്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് മുസാഫര്‍ നഗര്‍ ന്യൂനപക്ഷയുവാക്കളും ഐഎസ്എയെയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ആര്.പി.എന്‍. സിംഗ് രാജ്യസഭയെ അറിയിച്ചു.
രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മുസ്ലിം സമുദായത്തിനിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസിനോടുള്ള വിയോജിപ്പുകള്കള്ക്കും ഇടവച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സഭയെ രേഖാമൂലം അറിയിച്ച വിവര പ്രകാരം രാഹുലിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
മുസാഫര്‍ പ്രദേശത്തുണ്ടായ ഹിന്ദു-മുസ്ലിം ഏറ്റുമുട്ടല്‍ വലിയ കലാപമാകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരു വിഭാഗത്തിന് അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നു. അവിടെ നടത്തിയ കോണ്‍ഗ്രസ് റാലിയിലാണ് കലാപത്തിന് കാരണം പാകിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐയുമായി മുസ്ലിം യുവാക്കള്‍ക്കുള്ള ബന്ധമാണെന്ന് പ്രസംഗിച്ചത്. ഇതുന തനിക്കു കിട്ടിയ രഹസ്യ വിവരമനുസരിച്ചാണു പറയുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: