കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 ബന്‍ഡില്‍സ് ടാബിള്റ്റ് പുറത്തിറക്കി. ഏസര്‍, എംബിഡി ഗ്രൂപ്പ്, ടാറ്റാ ടെലിസര്‍വീസസ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് ടാബ്ലറ്റ് അവതരിപ്പിക്കുന്നത്. ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ടാബിള്റ്റ്. 24,999 രൂപയാണ് വില.
വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഏസര്‍ ഐക്കോണിയ ഡബ്ലിയു 4-820 മോഡലാണ്. പകല്‍ വെളിച്ചത്തിലും വായന എളുപ്പമാക്കുന്ന ഡിസ്പ്ലേ, ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം പ്രോസസര്‍, മൈക്രോസോഫ്റ്റ് ഓഫീസ് ഹോം ആന്റ് സ്റ്റുഡന്റ് പാക്കേജ്, ഓഫീസ് 365 എജ്യോൂക്കേഷന്‍ എ2, മൈക്രോസോഫ്റ്റ് ഓഫീസ് സ്പെഷലിസ്റ്റ് സര്ട്ടിഫിക്കേഷന് എന്നിവയാണ് ഈ ടാബിള്റ്റിന്റെ മുഖ്യ സവിശേഷതകള്‍.
സ്റ്റേറ്റ് ബോര്‍ഡുകള്‍ക്കും സിബിഎസ്ഇയിലും ഐസിഎസ്ഇയിലും എംബിഡി ഗ്രൂപ്പ് തയ്യാറാക്കുന്ന ഡിജിറ്റല്‍ ലേണിംഗ് കരിക്കുലം ടാബിള്റ്റില് ലഭ്യമാണ്. 60 വര്‍ഷമായി കരിക്കുലം ഡവലപ്പ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിഡി ഗ്രൂപ്പ് തയ്യാറാക്കിയ മള്‍ട്ടിമീഡിയ ഉള്ളടക്കം നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണുള്ളത്. പ്രാദേശിക ഭാഷാ ഉള്ളടക്കവും ഉടനെ ലഭ്യമാകും.
വണ്ഡ്രൈവിലൂടെ ഓരോ ഡിവൈസിനും 25 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പ്രതിമാസം വണ്‍ ജിബി ഡേറ്റാ സൗജന്യമായി 12 മാസത്തേക്ക് നല്കുന്ന ടാറ്റാ ടെലിസര്‍വീസസിന്റെ ഫോട്ടോണ്‍ പ്ലസും ഈ പാക്കേജില്‍ 3649 രൂപയ്ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: