ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ വൈഎസ് ആര് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ റെഡ്ഢി ഇന്നു ജന്തര്‍മന്തിറില്‍ നിരാഹാര സമരം തുടങ്ങും .
ഇന്നലെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ടിരുന്നു .മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസുമായി ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്നു ജഗന്മോഹന് റെഡ്ഢി ആരോപിച്ചു .
പുതിയ പാര്‍ട്ടി രൂപീകരിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തെലുങ്കാന വിരുദ്ധ വോട്ടില്‍ വിള്ളല്‍ വരുത്താനാണ് കിരണ്‍ കുമാര്‍ റെഡ്ഢിയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കിരണ്‍ കുമാര്‍ റെഡ്ഢി പിന്നീട് കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട് .ആന്ധ്രാ വിഭജനം ആന്ധ്രാ ജനത ആഗ്രഹിക്കുന്നില്ലെന്നും ഐക്യ ആന്ധ്രയാണ് ജനങ്ങളുടെ ആവശ്യമെന്നും ജഗന് മോഹന്‍ റെഡ്ഢി പ്രതികരിച്ചു .
സംസ്ഥാന നിയമസഭ തള്ളിയ തെലുങ്കാന ബില്‍ പാര്‍ലമെന്റിലേക്ക് അയക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: