തിരുവനന്തപുരം: തീരദേശ പരിപാലന നിയമത്തില്‍ ഇളവു വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തീരദേശത്ത് 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വീട് നവീകരിക്കുന്നതിനോ പുനര്‍നിര്‍മ്മിക്കുന്നതിനോ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ പരമ്പരാഗതമായി കുടുംബ സ്വത്ത് ലഭിച്ചവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഇളവ് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തീരദേശ പരിപാലന നിയമത്തിലെ മൂന്നു സര്‍ക്കുലറുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടിഎം വഴിയുള്ള സേവനങ്ങള്‍ക്കും ഇടപാടിനും പുതുതായി ഫീസ് ഈടാക്കാനും നിലവിലെ സേവനങ്ങള്‍ പരിമിതപ്പെടുത്താനും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് റിസര്‍വ് ബാങ്കിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ റിസര്‍വ് ബാങ്ക് ഇത് പരിഗണിക്കാത്ത സാഹചര്യത്തില്‍ ഇതിനെതിരേ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ജില്ലാ ജഡ്ജിമാരുടെ 12 ഒഴിവുകള്‍ നികത്തുന്നതിനായി നടത്തിയ പരീക്ഷയില്‍ ആറു പേര് മാത്രമാണ് ജയിച്ചത്. ഇതില്‍ ഒരാള്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നാണ്. മറ്റു പിന്നോക്കക്കാര്‍ക്കു പ്രാതിനിധ്യം ലഭിക്കാതെ പോയത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: