തൃശൂര്‍: വിയ്യൂര്‍ ജയിലിന് മുന്നില്‍ സിപിഎം ആരംഭിച്ച നിരാഹാര സമരവും പാളുന്നു. ടി.പി.ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ജയിലിന് പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ടി.പി.ചന്ദ്രശേഖരന്റെ വിധവ രമ സെക്രട്ടറിയേറ്റിന് മുമ്പില്‍ ആരംഭിച്ച സമരത്തില്‍ നിന്നും ജനശ്രദ്ധതിരിച്ച് വിടുന്നതിനും കൊലപാതകമുഖം ഒളിപ്പിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ നാടകത്തിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുതിര്‍ന്നത്. ഇതിന് രംഗമൊരുക്കുന്നതിനായി എംഎല്എമാരുള്പ്പടെയുള്ള പാര്‍ട്ടി നേതാക്കളെയാണ് സിപിഎം ആദ്യം രംഗത്ത് ഇറക്കിയത്. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനും മറ്റും ആദ്യം ജയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ പോളിറ്റ് ബ്യൂറോ അംഗം സാക്ഷാല്‍ കൊടിയേരി ബാലകൃഷ്ണന് തന്നെ കണ്ണൂര്‍ നേതാക്കളുമൊത്ത് ജയിലിലെത്തി. ടി.പി.വധക്കേസ് പ്രതികളെ ജയിലില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മനുഷ്യാവകാശകമ്മീഷന് ഇടപ്പെടണമെന്നും നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സമരത്തിന് വേണ്ടത്രജനപിന്തുണ ലഭിക്കാതിരിക്കുകയും സെക്രട്ടറിയേറ്റിന് മുമ്പിലെ രമയുടെ സമരത്തിന് വലിയജനപിന്തുണ ലഭിക്കുകയും ചെയ്തതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി. പിണറായി വിജയന്റെ കേരള രക്ഷായാത്രയും ഈ വിവാദങ്ങളില്‍ മുങ്ങി നിറം കെട്ടതോടെ പാര്‍ട്ടിനേതൃത്വം ആകെ പ്രതിസന്ധിയിലായി.
സിബിഐ അന്വഷണമോ പ്രത്യേക ടീമിന്റെ അന്വേഷണമോ വന്നേക്കുമെന്നും ഉറപ്പായതോടെ പിണറായി ഉള്‍പ്പടെയുള്ള ഉന്നതര്‍ ആകെ ഭയാശങ്കയിലാണ്. ജയിലിന് മുന്നിലെ സമരംകൊണ്ട് തുടരന്വേഷണത്തെ തടയാമെന്നുള്ള കണക്കുകൂട്ടലാണ് ഇവിടെ പിഴച്ചത്. ലോകസഭതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴാണ് സിപിഎമ്മിന് ഗുരുതരമായപ്രശ്നങ്ങള് നേരിടേണ്ടിവരുന്നതെന്നുള്ളതും പ്രതിസന്ധിയുടെ ആഴം വര്‍ദ്ദിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ജയിലിന് മുമ്പിലെ സമരത്തില്‍ നിന്നും എങ്ങനെ തലഊരാമെന്നുള്ള ചിന്തയാണ് പാര്‍ട്ടി നേതൃത്വത്തിന്. പ്രത്യേകിച്ച് രമയുടെ സമരത്തിന് സകലമേഖലകളില്‍ നിന്നും പിന്തുണകൂടികൂടി വരുന്ന സാഹചര്യത്തില്‍. ജയില്‍ സമരം പാര്‍ട്ടിക്ക് തിരിച്ചടിയാവുകയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ വിലയിരുത്തല്‍.
ജയില്സമരം ടിപി വധത്തെതുടര്‍ന്നുള്ള പാര്‍ട്ടിക്കെതിരെയുള്ള വികാരം സജീവമായി നിലനിര്ത്തുവാനെ സാധിച്ചുള്ളുവെന്ന ഒരു അഭിപ്രായവും പലര്‍ക്കുമുണ്ട്.
സിപിഎമ്മിന്റെ സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും പ്രചരണതന്ത്രങ്ങള്‍ പാളുകയും ചെയ്തതോടുകൂടി കടുത്തപ്രതിസന്ധിയാണ് സിപിഎം അഭിമുഖീകരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഏതെങ്കിലും തരത്തില്‍ ധാരണ ഉണ്ടാക്കി മുഖം രക്ഷിക്കാനുള്ള നീക്കവും രഹസ്യമായി നടത്തുന്നുണ്ട്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: