കൊച്ചി: വല്ലാര്‍പാടം പ്രോജക്ടിനുവേണ്ടി മൂലമ്പിളളിയില്‍ നിന്നും പോലീസ് ബലം പ്രയോഗിച്ച് 2008 ഫെബ്രുവരി 6-ന് കുടിയിറക്കിയതിന്റെ ആറാം വാര്‍ഷികമായ ഇന്ന് മേനകയില്‍ കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ മുന്‍ റെവന്യൂമന്ത്രി കെ.പി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. മൂലമ്പിളളി, കോതാട്, മുളവുകാട്, വടുതല, ചേരാനല്ലൂര്‍, ഏലൂര്‍, എന്നീ പ്രദേശങ്ങളില്‍ നിന്ന് 316 കുടുംബങ്ങളാണ് കണ്ടൈയ്നര്‍ ടെര്‍മിനലിലേക്കുളള റോഡ് റെയില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍വേണ്ടി കുടിയിറക്കപ്പെട്ടത്.
പ്രക്ഷോഭത്തെത്തുടര്‍ന്ന് 2008 മാര്‍ച്ച് 19-ന് ഇടതുമുന്നണി സര്‍ക്കാര്‍ പുന:രധിവാസത്തിനുളള മൂലമ്പിളളി പാക്കേജ് വിജ്ഞാപനം ചെയ്തെങ്കിലും ആറ് വര്‍ഷത്തിനുശേഷം 38 കുടുംബങ്ങള്‍ മാത്രമാണ് ഭാഗികമായിട്ടെങ്കിലും പുന:രധിവസിക്കപ്പെട്ടിട്ടുളളത്.പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നുളള ഉത്തരവിന്റെ നിബന്ധന ഇതുവരെ പാലിക്കപെട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന കൂട്ടായ്മക്ക് മുന്നോടിയായി ഹൈക്കോടതിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം പ്രൊഫ.കെ.അരവിന്ദാക്ഷന്, സി.ആര്.നീലകണ്ഠന്, ഫാ.പ്രശാന്ത് പാലക്കാപ്പിളളി, കെ.രജികുമാര്‍, കുരുവിള മാത്യൂസ്, ടി.കെ. സുധീര്‍കുമാര്‍, ഫാ.അഗസ്റ്റിന് വട്ടോളി, ഹാഷീം ചേണ്ടംപളളി. സിസ്റ്റര്‍.അര്‍പ്പിത, പി.ജെ. സെലസ്റ്റിന്‍ മാസ്റ്റര്‍, വി.പി.വില്‍സണ്‍, എടപ്പളളി സാബു, ജസ്റ്റിന് വടുതല, സ്റ്റാന്‍ലി മുളവുകാട്, മൈക്കിള്‍ കോതാട്, വി.കെ. അബ്ദുള്‍ഖാദര്‍, പി.ജെ.സെബാസ്റ്റിന്, ഐ.എം.ആന്റണി, ജോണി ജോസഫ്, കെ.കെ.ശോഭ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: