ന്യൂദല്‍ഹി: ബിജെപി-കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ ‘പ്രധാനമന്ത്രിപദ മോഹികളായ നേതാക്കള്‍’ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ധാരണ. എന്‍ഡിഎയുടേയും യുപിഎയുടേയും ഭാഗമല്ലാത്ത 11 പാര്‍ട്ടികളാണ് കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്.
പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലുകളെ എതിര്‍ക്കാനും സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും പാര്‍ട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചു. ഈ പാര്‍ലമെന്റു സമ്മേളനം ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ വിചിത്ര യോജിപ്പ്.
എഐഎഡിഎംകെ, ഐക്യ ജനതാദള്‍, ജനതാദള്‍ എസ്, സമാജ്് വാദി പാര്‍ട്ടി, സിപിഎം,സിപിഐ,ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി,അസംഗണപരിഷത്ത്,ബിജു ജനതാദള്‍, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നീ പാര്‍ട്ടി നേതാക്കളാണ് മൂന്നാമുന്നണി ബാനറില്‍ ഒന്നിച്ചിരിക്കുന്നത്.
ജനതാദള്‍യു നേതാവ് നിതീഷ്കുമാര്‍ ദല്‍ഹിയില്‍ എത്തിയ ശേഷം മാത്രമേ ഭആവി പരിപാടികള്‍ തീരുമാനിക്കൂ. ജയലളിത,ദേവഗൗഡ,കുമാരസ്വാമി,മുലായംസിങ് യാദവ്, നിതീഷ്കുമാര്‍ തുടങ്ങിയ നേതാക്കളെല്ലാം നിലവില്‍ പ്രധാനമന്ത്രി പദവിയില്‍ താല്‍പ്പര്യമുണ്ടെന്ന് പരസ്യമാക്കിയവരാണ്.
പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട വിഷയങ്ങള്‍ മാത്രമാണ് പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ചര്‍ച്ചയായത്. കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ രൂപീകരിക്കും മുമ്പേ അലസിപ്പിരിഞ്ഞ മുന്‍അനുഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് വിവിധ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം. ദേവെഗൗഡ, ശരത് യാദവ്, സീതാറാം യച്ചൂരി തുടങ്ങിയവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന നിലപാട് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: