കൊച്ചി: ജസീറക്കെതിരെ ശിശുപീഡനത്തിന് കേസെടുക്കാത്തതില്‍ ദുരൂഹത. ഒന്നര വയസുകാരനായ മകനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും നിര്‍ബന്ധപൂര്‍വം തന്റെ സമരത്തിന്റെ ഭാഗമായി തെരുവിലാക്കിയതിന് ശിശുപീഡന നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കേണ്ടതാണെങ്കിലും ചെയില്‍ഡ് ലൈനും ശിശുക്ഷേമ സമിതിയും മടിച്ചുനില്‍ക്കുകയാണ്. ജസീറയുടെ പിന്നില്‍ ശക്തമായ രാഷ്ട്രീയ കരങ്ങളുണ്ടെന്നും അതുകൊണ്ടാണ് തങ്ങള്‍ നടപടിയെടുക്കാത്തതെന്നും ഇന്നലെ ശിശുക്ഷേമ സമിതി ഡയറക്ടര്‍ പത്മജ പറഞ്ഞു. ജസീറക്ക് തങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ കുട്ടികളെ സമര വേദിയില്‍നിന്ന് മാറ്റിയില്ലെങ്കില്‍ കുട്ടികളെ ഏറ്റെടുക്കാനാണ് തീരുമാനം.
അതേസമയം, കൊച്ചിയിലെ കടുത്ത ചൂടും രാത്രിയിലെ കനത്ത മഞ്ഞും കുഞ്ഞുങ്ങളുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുന്നതായി ആശങ്കയുയര്‍ന്നിട്ടുണ്ട്. രാത്രി സഹോദരിമാര്‍ ഇരുവരും ഉറക്കമിളച്ച് ഒന്നര വയസുകാരനായ മുഹമ്മദിന് കാവലിരിക്കുകയാണ്. രാഷ്ട്രീയ പിന്‍ബലമുള്ളതുകൊണ്ടാണ് കുട്ടികളെ സംരക്ഷിക്കാനാകാത്തത് എന്ന ചെയില്‍ഡ്ലൈന്‍ നിലപാട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജസീറക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സമരത്തിന് ഉപയോഗിക്കാന്‍ അവകാശമില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചെയില്‍ഡ്ലൈന്‍, ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ ഇന്നലെ ജസീറയെയും കുട്ടികളെയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പാലാരിവട്ടം പോലീസില്‍ ചെയില്‍ഡ്ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: