തിരുവനന്തപുരം: കടുതുരുത്തി റെയില്‍വേ പാലത്തിന്റെ ഗേജ് മാറ്റം സംബന്ധിച്ച ജോലികളും പിറവം റോഡ് റെയില്‍വേ സ്റ്റേഷന്റെ യാര്‍ഡ് റീമോഡലിംഗും നടന്നുവരുന്നതിനാല്‍ കോട്ടയം വഴി സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ ചിലത് പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.
7ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50 ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട എറണാകുളം-കൊല്ലം മെമു 25 മിനിറ്റ് വൈകിയേ പുറപ്പെടൂ.
8, 9 തീയതികളില്‍ (ശനി, ഞായര്‍) എറണാകുളത്തുനിന്ന് രാവിലെ7.30 ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍, കോട്ടയത്തുനിന്ന് വൈകിട്ട് 5.15 ന് പുറപ്പെടുന്ന കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍,കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.
കൊല്ലം-എറണാകുളം പാസഞ്ചര്‍ കോട്ടയത്തിനും എറണാകുളത്തിനും മധ്യേ സര്‍വ്വീസ് നടത്തുന്നതല്ല. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്തിനും പുനലൂരിനും മധ്യേ സര്‍വ്വീസ് നടത്തുന്നതല്ല. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ പുനലൂരിനും എറണാകുളത്തിനുമിടയില്‍ സര്‍വ്വീസ് നടത്തുന്നതല്ല.
8,9 തീയതികളില്‍ തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ് 5 മണിക്കൂര്‍ 20 മിനിറ്റ് വൈകി രാവിലെ 10.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് 4 മണിക്കൂര്‍ വൈകി വൈകീട്ട് 6.50 ന് പുറപ്പെടും. നാഗര്‍കോവില്‍-മാംഗളൂര് പരശുറാം എക്സ്പ്രസ് 2 മണിക്കൂര്‍ 35 മിനിറ്റ് വൈകി പുറപ്പെടും. ഇതിന് നാഗര്‍കോവില്‍-തിരുവനന്തപുരം റൂട്ടിലെ എല്ലാസ്റ്റേഷനിലും സ്റ്റോപ്പും ഉണ്ടായിരിക്കും . തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് 3 മണിക്കൂര്‍ 45 മിനിറ്റ് വൈകി 11 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് 30 മിനിറ്റ് വൈകി പുറപ്പെടും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (കോട്ടയം വഴി) മൂന്ന് മണിക്കൂര്‍ വൈകി 7.45 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടും. കൊച്ചുവേളി-ലോകമാന്യതിലക് (ഞായറാഴ്ചകളില്‍) ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകും.
ന്യൂദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ രണ്ടു മണിക്കൂര്‍ 40 മിനിറ്റ് നിര്‍ത്തിയിടും. നാഗര്‍കോവില്‍-മാംഗളൂര് പരശുറാം എക്സ്പ്രസ് ചങ്ങനാശേരിയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും. ബാംഗളൂര്‍-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ രണ്ടു മണിക്കൂര്‍ 30 മിനിറ്റ് പിടിച്ചിടുമെന്നും റെയില്‍വെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: