കുമാരനല്ലൂര്‍: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ ഫ്ളക്സും പോസ്റ്ററുകളും എസ്.എച്ച് മൗണ്ടില്‍ വെയര്‍ഹൗസിനു സമീപം, നാഗമ്പടം, കുമാരനല്ലൂര്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ വ്യാപകമായി നശിപ്പിച്ചതില്‍ ബിജെപി കോട്ടയം നഗരസഭ നോര്‍ത്ത് കുമാരനല്ലൂര്‍ കമ്മിറ്റി പ്രതിഷേധിച്ചു. കൗണ്‍സിലര്‍ ഹരിനാരായണന് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം കുസുമാലയം ബാലകൃഷ്ണന്, റ്റി.പി. ദിനേഷ്, ബാബു ഭട്ടതിരി, ഗണേശന് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് കെ.ആര്. ശശി അദ്ധ്യക്ഷത വഹിച്ചു.
ഇതിനു കാരണക്കാരായ സാമൂഹ്യവിരുദ്ധരെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യമുന്നയിച്ചുള്ള പരാതി ഗാന്ധിനഗര്‍ പൊലിസില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: