ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ സത്യ നദെല്ലയെ മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒ ആയി ചുമതലയേറ്റു. ചൊവ്വഴ്ചയാണ് സത്യ നദെല്ലയെ പുതിയ സിഇഒ ആയി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചത്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള സിഇഒ സ്റ്റീവ് ബള്‍മര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നദെല്ലയെ നിയമിച്ചത്. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ മേധാവിയായിരുന്നു നദെല്ല.
മൈക്രോസോഫ്റ്റിനെ നയിക്കാന്‍ നദെല്ലയെക്കാള് കഴിവുള്ള മറ്റൊരാള്‍ ഇല്ലെന്ന് ബില്‍ഗേറ്റ്സ് പ്രസ്താവനയില്‍ പറഞ്ഞു. എഞ്ചിനിയറിംഗ് നൈപുണ്യവും ബിസിനസ് കാഴ്ച്ചപ്പാടും എല്ലാവരേയും ഒരു കുടക്കീഴില് നിര്‍ത്താനും കഴിവുള്ള വ്യക്തിയാണ് നദെല്ല. സാങ്കേതികവിദ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണ് കമ്പനിക്ക് ആവശ്യമെന്നും ബില്‍ഗേറ്റ്സ് അഭിപ്രായപ്പെട്ടു.
46-കാരനായ നദെല്ല കമ്പനിയുടെ അമരത്തെത്തിയത് 22-വര്‍ഷത്തെ സേവനപാരമ്പര്യവുമായാണ്. ഹൈദരാബാദ് സ്വദേശിയായ സത്യ പഠിച്ചതും വളര്‍ന്നതുമൊക്കെ ഇന്ത്യയിലാണ്. ഉപരിപഠനത്തിനുശേഷം സണ്‍ മൈക്രോസോഫ്റ്റിലാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. 1992ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നതോടെ അദ്ദേഹം കോര്‍പ്പറേറ്റ് നേതാവായി വളര്‍ന്നു. കമ്പനിയിലെ സെര്‍ച്ച് എന്ജിന് സംഘത്തെ നയിക്കുന്ന നേതാവായും പിന്നീട് സത്യ നദെല്ല മാറി.
ബില്‍ഗേറ്റ്സിനും, സ്റ്റീവ് ബാള്മെറിനും ശേഷം മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സിഇഒ ആയാണ് സത്യ നദെല്ല ചുമതലയേല്‍ക്കുന്നത്.
മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രിയും സ്വന്തമാക്കി. അതിനുശേഷം ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കി.
മൈക്രോസോഫ്റ്റ് നിയോഗിച്ച നാലംഗ കമ്മറ്റിയാണ് പുതിയ സിഇഒയെ കണ്ടെത്തിയത്. മൈക്രോസോഫ്റ്റിന്റെ 38 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. കമ്പനിയുടെ സാങ്കതിക ഉപദേശകനായി ബില്‍ ഗേറ്റ്സ് തുടരും. ജോണ്‍ തോമ്പ്സണാണ് പുതിയ ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: