കൊച്ചി : ഗ്രേറ്റര്‍ നോയ്ഡയിലാരംഭിച്ച ഓട്ടോ എക്സ്പോ 2014-ല്‍ പുതിയ എസ്യുവി ആശയമായ ടെയ്ഗണ്, പോളോ ആര് ഡബ്ല്യുആര്‍സി എന്നിവ ഫോക്സ്വാഗണ് ഇന്ത്യ അവതരിപ്പിച്ചു.
108 കുതിരശക്തി കരുത്തില്‍ 175 എന്‍എം ടോര്‍ക് പ്രദാനം ചെയ്യുന്ന 1.0-ലിറ്റര്‍ ടര്‍ബോ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് ടെയ്ഗണിലേത്. ടെയ്ഗണ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിവരികയാണ് കമ്പനിയെന്ന് ഫോക്സ്വാഗണ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അരവിന്ദ് സക്സേന പറഞ്ഞു.
300 കുതിര ശക്തി കരുത്ത് നല്കുന്ന 1.6-ലിറ്റര്‍ ടര്‍ബോ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് പോളോ ആറിന്റേത്. ഓട്ടോ എക്സ്പോയില്‍ ടെയ്ഗണ്, പോളോ ആര് ഡബ്ല്യൂആര്‍സി എന്നിവയ്ക്ക് പുറമെ നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള പോളോ, വെന്റോ, ജെറ്റ, പസ്സാറ്റ് മോഡലുകളും അണിനിരത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: