തിരുവനന്തപുരം: സര്‍ക്കാര്‍ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ സംഘടനയായ ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷ (കേരള)ന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.’സൈബര്‍ നിയമവും മാധ്യമസ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ ഇന്ന് രാവിലെ 11-നാണ് സെമിനാര്‍ നടക്കുക. തിരുവനന്തപുരം പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്ത്തകന് ഭാസുരേന്ദ്ര ബാബു അദ്ധ്യക്ഷത വഹിക്കും. എ.ഡി.ജി.പി എം.എന്‍.കൃഷ്ണമൂര്‍ത്തി, പ്രമുഖ മാധ്യമപ്രവര്ത്തകന് ടി. ശശിമോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: