യുഎന്‍: സിറിയയില്‍ 2011 മാര്‍ച്ച് മുതല്‍ തുടങ്ങിയ സംഘര്‍ഷങ്ങളിലും കലാപങ്ങളിലുമായി 10000ത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
ലൈംഗികപരമായി ചൂക്ഷണ ചെയ്യപ്പെട്ടും, ക്രൂര പീഡനങ്ങളാലുമാണ് കുട്ടികളെല്ലാം തന്നെ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സ്വിസര്‍ലാന്‍ഡില്‍ സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.
കുട്ടികള്‍ക്ക് വേണ്ടി പ്രതിനിധീകരിക്കുന്ന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടക്കമുള്ളവരുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി സിറിയില്‍ കുട്ടികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളിലാണ് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: