തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കൊച്ചി സ്വദേശികളായ അനീഷ്, റോഷന് എന്നിവരാണ് പിടിയിലായത്.
കമ്പത്തു നിന്നു എറണാകുളത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ എക്സൈസ് സംഘം ബസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
നാലു പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: