ഇസ്ലാമാബാദ്: പാകിസ്ഥാന് നഗരമായ പെഷവാറിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഒമ്പതു പേര് മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
പെഷവാറിലെ ഒരു ഹോട്ടലിലാണ് സംഭവം. മരിച്ചവരിലേറെയും ഷിയാ വിഭാഗക്കാരാണ്. ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: