ആലുവ: പെണ്‍കുട്ടികളെ വീട്ടുവേലയ്ക്കായി കൊണ്ടുവന്ന സംഘത്തിലെ രണ്ട് സ്ത്രീകള്‍ പിടിയിലായി. ഇവര്‍ പെണ്‍കുട്ടികളെ കാറിലെത്തിയ ഒരു സംഘത്തിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആര്‍പിഎഫ് ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
കടല്ലൂര്വള്ളിമധുരം സ്വദേശിനി ഖലീമ (52) ചിന്നസേലം പേത്താവാരംസ്വദേശിനിമുക്കായി (45) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയും പുരഷനും ഓടിരക്ഷപ്പെടുകായിരുന്നു. പെണ്‍കുട്ടികളെ കൊണ്ടുപോകാനെത്തിയ വാഹനം കണ്ടെത്താനായില്ല. 14 ഉം, 16 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് കൊണ്ടുവന്നത്. കാറിലെത്തിയവര്‍ ഇവരോട് കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭയന്ന് നിലവിളിക്കുകയായിരുന്നു. വീട്ടുവേലയ്ക്കാണെന്ന് തങ്ങളോട് പറഞ്ഞിരുന്നില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. ഖലീമ വീട്ടുജോലിക്കായി തമിഴ്നാട്ടില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവരുന്നസംഘത്തിലെ പ്രധാനിയാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഇവര്‍ ഇതിനുമുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്നിട്ടുണ്ട്. ഇവര്‍ നിശ്ചിത തുകനല്‍കി പെണ്‍കുട്ടികളെ മറ്റുചില ഇടനിലക്കാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നറിയുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മറ്റും നല്കിടത്ത് നിര്‍ത്താനാണെന്ന് പറഞ്ഞാണ് തമിഴ്നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും കൊണ്ടുവരുന്നത് പെണ്‍കുട്ടികളില്‍ ഒരാള്‍ അല്പം ബുദ്ധിക്കുറവുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: