തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.കെ.രമ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമര രണ്ടാദിവസം കടന്നുപോയത് വന്‍ ജനപിന്തുണയുമായാണ്. വിവധ മേഖലയിലെ നിരവധിപേര്‍ പിന്തുണയും അഭിവാദ്യവും അര്‍പ്പിക്കാന്‍ സമരപന്തലിലെത്തി.
ഞങ്ങളുടെ ആവശ്യത്തോട് അനുഭാവമുള്ള ആര്‍ക്കും സമരപന്തലില്‍ വരാം. പിണറായി വിജയനായാലും ഇ.പി. ജയരാജനായാലും വരാം-സമരം യുഡിഎഫ് സ്പോണ്സര് ചെയ്തതാണെന്ന പിണറായിയുടെ പ്രസ്താവനയോട് രമ പ്രതികരിച്ചു. വി.എസ്. അച്യുതാനന്ദന് എത്തുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ബന്ധുക്കള്‍ യഥാര്‍ത്ഥത്തില്‍ സമരം ചെയ്യേണ്ടത് എകെജി സെന്ററിന് മുന്നിലാണ്. അവരെ കുറ്റവാളികളാക്കി മാറ്റിയവര്‍ ഇരിക്കുന്നത് അവിടെയാണെന്നും രമ പറഞ്ഞു.
ബിജെപി നേതാക്കളായ കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, വി.വി. രാജേഷ് എന്നിവര്‍ രമയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സമരപന്തലിലെത്തി. എം.കെ. രാഘവന് എംപി, കെപിസി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സതീഷന് പാച്ചേനി, യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. ജോസഫ് സാമുവല്‍ കറുകില്, ഒഞ്ചിയത്തെ സഖാക്കള്‍ക്കും രമയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ്, റവല്യൂഷണറി യൂത്ത് തുടങ്ങിയ സംഘടനകള്‍ പ്രകടനവുമായെത്തിയിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ പൊലീസ് സ്റ്റേഷനില്‍ സമര്‍ച്ച പരാതിയില്‍ സിപിഎം നേതാക്കളുടെ പേര് പറഞ്ഞിട്ടില്ല. എന്നാന് അന്വേഷണ സംഘത്തിന് മുന്നില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്ന നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: