തീക്കോയി: വാഗമണ്ണില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് മതിലില്‍ ഇടിച്ച് രണ്ടുയാത്രക്കാര്ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3ഓടെ തീക്കോയി തലനാട് കവലയിലാണ് അപകടം. ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ബസ്സില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.
ബസ് ഡ്രൈവര്‍ ജയബോയി (55)ന് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലുള്ള ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ഡിപ്പോ അധികാരികള്‍ പറഞ്ഞു. ഒരുവശം അഗാധഗര്‍ത്തവും കുത്തിറക്കവുമുള്ള വാഗമണ്‍ റോഡില്‍ ഗര്‍ത്തവും ഇറക്കവുമില്ലാത്ത ഭാഗത്ത് അപകടമുണ്ടായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: