കോട്ടയം: ലാവ്ലിന് കേസ് കേള്‍ക്കുന്നതില്‍ നിന്നും ഒഴിവ് പറഞ്ഞ് ജഡ്ജിമാര്‍ പിന്മാറുന്നതിന്റെ സാഹചര്യം ചീഫ് ജസ്റ്റീസ് എഴുതിവാങ്ങണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബി.രാജേഷ് ആവശ്യപ്പെട്ടു. കേസ് കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജിമാര്‍ പിന്മാറുമ്പോള് ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയേണ്ടിവരുന്നത് അഭിഭാഷക സമൂഹമാണ്. കേസില്‍ നിന്നും ജഡ്ജിമാര്‍ പിന്‍വാങ്ങാനുള്ള സാഹചര്യം എഴുതിവാങ്ങിയശേഷം ഹൈക്കോടതി രജിസ്ട്രി മുഖേന അഭിഭാഷക സമൂഹത്തോടും ജനങ്ങളോടും വിശദീകരിക്കണമെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: