തൃശൂര്‍: വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെയും വാര്ഡന്മാരെയും തട്ടിക്കളയുമെന്ന ഭീഷണികത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ മര്‍ദ്ദിച്ച വാര്ഡന്മാരെയും സൂപ്രണ്ടിനെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സൂപ്രണ്ടിന് ലഭിച്ചത്. കത്ത് പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. ആലുവ ഭാഗത്ത് നിന്നും ഇന്‍ലന്റിലാണ് ഭീഷണികത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മര്‍ദ്ദിച്ച വാര്ഡന്മാരെ ജയിലില്‍വച്ചും വീട്ടില്‍ വച്ചും റോഡില്‍ വച്ചും കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: