തിരുവനന്തപുരം: ന്യായ വില നല്കി റബര്‍ സംഭരിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്തരാഷ്ട്ര വിപണിയിലെ വിലതകര്‍ച്ചയാണ് റബര്‍ വിലയിടിവിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയ്തതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിടിവ് സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി. ഇറക്കുമതി തീരുവ മുമ്പുണ്ടായിരുന്നത് 20 ശതമാനമോ 20 രൂപയോ ഇതില്‍ ഏതാണ് കുറവ് എന്നതായിരുന്നു. ഇതില്‍ 20 രൂപ 30 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ, തീരുവ അടച്ച് റബര്‍ ഇറക്കുമതി ചെയ്യുന്നത് ലാഭകരമല്ലാതായിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ബ്ലോക്ക് റബറിന് 19 രൂപയും ഷീറ്റ് റബറിന് ഏഴ് രൂപയും വിദേശവിപണിയേക്കാള് വില കൂടി നില്‍ക്കുകയാണ്. കേന്ദ്രവാണിജ്യമന്ത്രി ആനന്ദ്ശര്മ്മയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് ന്യായവിലക്ക് റബര്‍ സംഭരിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രം സംഭരിക്കുന്നില്ലെങ്കില്‍ വില സ്ഥിരതാഫണ്ടില്‍ നിന്ന് നൂറ് കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
റബര്‍ സംഭരണത്തിന് ആവശ്യമായ തുക നല്‍കുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എം. മാണി കേന്ദ്രസര്‍ക്കാരിന്റെ റബര്‍ നയം തിരുത്തണമെന്നും ആവശ്യപ്പെട്ടു. റബര്‍ വില തകര്‍ച്ചയില്‍ ഉത്കണ്ഠയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നും ധനമന്ത്രി കെ എം മാണി വ്യക്തമാക്കി. വില ഇടിവ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുന്നതാണ്. സംഭരണത്തിന് ബജറ്റില്‍ പത്ത് കോടി ഉള്ളൂവെങ്കിലും ആവശ്യമായ പണം അനുവദിക്കും. കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങും. റബര്‍ ഉത്പാദക സംസ്ഥാനങ്ങളുമായി ആലോചിച്ച് മാത്രമെ ഇറക്കുമതി ചെയ്യാവൂവെന്നും മാണി ആവശ്യപ്പെട്ടു.
ഓയില്‍ കമ്പനികളുടെ നഷ്ട കണക്ക് നിരത്തി ആശങ്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ പതിനായിരകണക്കിന് റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം നിസംഗമായി നോക്കി നില്‍ക്കുകയാണെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയ കെ. സുരേഷ്കുറുപ്പ് കുറ്റപ്പെടുത്തി. വന്‍കിട ടയര്‍ കമ്പനികളാണ് റബര്‍ വില നിശ്ചയിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിച്ച് വില ക്ലിപ്തമായി നിലനില്ക്കാന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: