വാഷിങ്ങ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ബാങ്കിന്റെ ആദ്യവനിതാ ചെയര്‍പേഴ്സണായി ജാനറ്റ് യെലന്‍ ചുമതലയേറ്റു. തിങ്കളാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിലാണ് ജാനറ്റ് അധികാരമേറ്റത്.
1930-കളില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ ഭംഗിയായി കൈകാര്യം ചെയ്ത ജാനറ്റിനു ലഭിച്ച ജനപിന്തുണയാണ് ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തേക്ക് അവരെ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ജാനറ്റിനെ ബാങ്കിന്റെ തലപ്പത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഫെഡറല്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സില്‍ 14 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ജാനറ്റ് ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തേക്ക് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: