സോള്‍: സാംസങ്ങിന്റെ പുതിയ പതിപ്പായ ഗാലക്സി എസ് സ്മാര്‍ട്ട്ഫോണ്‍ ഈ മാസം പുറത്തിറങ്ങും. മറ്റ് സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് ഏറ്റവും വലിയ സ്ക്രീന്‍ എന്നതാണ് ഗാലക്സി എസിന്റെ പ്രത്യേകത.
സാംസങ്ങിന്റെ എസ്-4 വിപണിയിലിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴാണ് പുതിയ പതിപ്പുമായി കമ്പനി രംഗത്തെത്തുന്നത്. എസ്-4ന് വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതാണ് പുതിയ പതിപ്പ് ഈ മാസം വിപണിയിലെത്തിക്കാന്‍ കമ്പനയെ നിര്‍ബന്ധിതമാക്കിയത്. ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തിയതോടെയുണ്ടായ മത്സരം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സാംസങ്ങിന്റെ വാര്‍ഷിക വരുമാനത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ കൊല്ലം സാംസങ്ങിന് കനത്ത പ്രഹരമാണ് ഏറ്റത്. വലിയ പ്രതീക്ഷകളോടെ വിപണിയിലെത്തിച്ച പല ഫോണുകളും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അതുകൊണ്ടു തന്നെ വാര്‍ഷിക വരുമാനത്തിലും സാംസങ്ങ് ഏറെ പിന്നിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: