കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് വിപണിയായ ഇബേ ഇന്ത്യയും മള്‍ട്ടി ബ്രാന്റ് ലോയല്‍റ്റി പ്രോഗ്രാമായ പേ ബാക്കും തമ്മില്‍ ധാരണയിലെത്തി. ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പേ ബാക്ക് പോയിന്റുകള്‍ ഇ ബേയില്‍ നിന്ന് റിഡീം ചെയ്യാം. ഈ പോയിന്റുകള്‍ കൊണ്ട് ഇ ബേയുടെ വിപുലമായ ഉല്പന്ന ശ്രേണിയില്‍ നിന്ന് വാങ്ങാനോ ഇ ബേ ഓഫറുകളുമായി യോജിപ്പിക്കാനോ കഴിയും.
ഇന്ത്യയിലെ ഇ കൊമേഴ്സ് വിപണി വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ പുതിയ അവസരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇബേ ഇന്ത്യ മാര്‍ക്കറ്റിങ് മേധാവി ശിവാനി ദണ്ഡ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: