ഇസ്ലാമാബാദ്: മുന്‍ പാക് സൈനികഭരണ മേധാവി പര്‍വെസ് മുഷാറഫ് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന് 25 ലക്ഷം രൂപയുടെ ബോണ്ട് ഇസ്ലാമബാദ് പൊലീസില്‍ കെട്ടിവച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ നടക്കുകയാണ് മുഷ്റഫ്. റിട്ട. മേജര്‍ ജനറല്‍ റഷീദ് ഖുറേഷിയാണ് മുഷാറഫിനു വേണ്ടി ബോണ്ട് നല്‍കിയത്.
ഹൃദ്രോഗ ചികിത്സയ്ക്കാണെന്നു പറഞ്ഞ് സൈനിക ആശുപത്രിയില്‍ കഴിയുന്ന മുഷാറഫിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ അദ്ദേഹം പ്രധാനപ്പെട്ട ഒരു പാര്‍ട്ടി യോഗത്തിലാണെന്ന് അനുയായികള്‍ പറഞ്ഞുനോക്കി.
യോഗം കഴിയുന്നതുവരെ കാത്തുനില്ക്കാമെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് ബോണ്ട് കെട്ടിവച്ച് അറസ്റ്റില്‍ നിന്ന് ഒഴിവാകാമെന്ന് മുഷാറഫിന്റെ അഭിഭാഷകര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: