തിരുവനന്തപുരം : കെ.കെ. രമ സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ചത് നീതിക്കുവേണ്ടിയുള്ള ധര്‍മ്മസമരമാണെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു.
നീതിക്കും ധര്‍മ്മത്തിനുവേണ്ടി ആരുനടത്തുന്ന സമരത്തിനൊപ്പവും ബിജെപിയുണ്ടാകുമെന്ന് സമര പന്തലിലെത്തി സംസാരിക്കവെ കൃഷ്ണദാസ് വ്യക്തമാക്കി.
ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിന്ഉത്തരവാദികളായവരെയെല്ലാം നിയമത്തിന്റെ മുന്നിലെത്തിക്കണം. കേരളത്തിലെ പോലീസ് അന്വേഷണം കൊണ്ട് അത് സാധിക്കില്ല. സിബിഐ അന്വേഷണം അനിവാര്യമാണ്. അതിനെ സിപിഎം എതിര്‍ക്കുന്നത് സത്യം തെളിയുന്നതിലുള്ള ഭീതി കൊണ്ടാണ്. സംസ്ഥാന ജനറല്‍ സെക്രട്ടരി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: