കൊച്ചി: നെട്ടൂര്‍ കുണ്ടന്നൂര്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണം ആട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് ബിജെപി നെട്ടൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പാലം. അത് യാഥാര്‍ത്ഥ്യമാവുന്ന ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതായി ബിജെപി കുറ്റപ്പെടുത്തി. നിശ്ചിത സമയത്തുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രതിസന്ധക്കു കാരണം അഴിമതിയും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ആണ് എന്ന് ബിജെപി ആരോപിക്കുന്നു. അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി, ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുകയും സമര രംഗത്ത് ഇറങ്ങുകയും ചെയ്യും. മരട് നഗരസഭയില്‍ പ്രത്യേകിച്ചും നെട്ടൂര്‍ പ്രദേശത്ത് കായല്‍ കയ്യേറ്റവും നെല്‍വയല്‍ നീര്‍ത്തട നിയമലഘനങ്ങളും വ്യാപകമായതോതില്‍ നടന്നുവരുന്നുണ്ട്. ഇതിനെതിരെ പരിസ്ഥിതിസെല്ലിന്റെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി സമരവുമായി രംഗത്തുവരും. യോഗത്തില്‍ ഏരിയ പ്രസിഡന്റ് എം.കെ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: