തിരൂര്‍: മംഗലത്ത് സിപിഎമ്മുകാരെ അക്രമിച്ച കേസിലെ പ്രതികളായ മൂന്ന് എസ്ഡിപിഐക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. കേസിലെ ഏഴാംപ്രതിയും എസ്ഡിപിഐ വാളമരതൂര് ബ്രാഞ്ച് പ്രസിഡന്റുമായ കടകശ്ശേരി പറമ്പില്‍ മുഹമ്മദ് ഇഖ്ബാല്‍, എട്ടാംപ്രതി മംഗലം പുല്ലൂണി ചാച്ചാത്ത് വീട്ടില്‍ നൗഷാദ്, ഒന്പതാംപ്രതിയും എസ്ഡിപിഐ ആലിങ്ങല്‍ ബ്രാഞ്ച് പ്രസിഡന്റുമായ ചമ്രവട്ടം പുതുപ്പള്ളി എടശ്ശേരി വീട്ടില്‍ അബ്ദുള്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ ആലിങ്ങലിലെ ഒരു മരമില്ലില്‍ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റ് രണ്ട് പ്രതികളായ തുപ്രങ്ങോട് കൈമലശ്ശേരി കല്ലടത്ത് അസ്ക്കര്‍, ചമ്രവട്ടം കരിമത്തില്‍ റോഡില്‍ കുന്നത്ത് വീട്ടില്‍ അബ്ദുള്‍ ഖാദര്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളായ മംഗലം ആശാന്‍പടി സ്വദേശി ഏനീന്റെപുരക്കല് മജീദ്കുട്ടി, തൈവളപ്പില്‍ നൗഫല്‍, പെരുന്തുരുത്തി സ്വദേശി വെങ്ങാടന്‍ ഗഫൂര്‍, പരപ്പേരി സ്വദേശി ആലിക്കല്‍ ഷാബിന്നൂര് എന്നിവരെ ജനുവരി 30ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 14 പേരെയാണ് പോലീസ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇനി അഞ്ച് പ്രതികളെകൂടി കേസില്‍ പിടികൂടാനുണ്ട്.
യുവമോര്‍ച്ച വഴിക്കടവ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അരുണിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐക്കാരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി താഴെ മാമാങ്കര വള്ളിക്കാടന് മുഹമ്മദ് ഷാഫി(25), എസ്ഡിപിഐ മരുത ബ്രാഞ്ച് പ്രസിഡന്റ് മഞ്ഞക്കോട് പാലോട്ടില്‍ ഫിറോസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് പുലര്‍ച്ചെയാണ് അരുണിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: