കൊച്ചി: എറണാകുളം പ്രസ്ക്ലബിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. പാക്ക് അനുകൂല മുദ്രാവാക്യങ്ങളാണ് വെബ്സൈറ്റിലുണ്ടായിരുന്നത്. പാക്കിസ്ഥാന് സിന്ദാബാദ്, കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ്.
പാക്കിസ്ഥാനെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ കാശ്മീരിനെയും സ്നേഹിക്കുന്നു. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രസ്ക്ലബിന്റെ വെബ്സൈറ്റിലുണ്ടായിരുന്നത്. ഹാക്ക്ഡ് ബൈ ഹെക്ക്സ് ലുക്ക് എന്ന സന്ദേശവും സൈറ്റിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രസ്ക്ലബ് ഭാരവാഹികള്‍ സൈബര്സെല്ലിനും എ.ഡി.ജി.പി കെ. പത്മകുമാറിനും പരാതി നല്കി. കഴിഞ്ഞദിവസങ്ങളില്‍ ചില മാധ്യമപ്രവര്‍ത്തകരുടെ മെയില്ഐഡിയും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: