ചാന്നാനിക്കാട്: നാമമന്ത്രോച്ചാരണങ്ങളും വാദ്യമേളങ്ങളും വായ്ക്കുരവകളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ ചാന്നാനികാട് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ഉപദേവാലയ പ്രതിഷ്ഠകള്‍ നടന്നു. പുതുതായി നിര്‍മ്മിച്ച ഉപദേവാലയങ്ങളില്‍ അയ്യപ്പസ്വാമിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്. ചെങ്ങന്നൂരില്‍ നിന്നാണ് വിഗ്രഹങ്ങള്‍ രഥഘോഷയാത്രയായി ആഘോഷപൂര്‍വ്വം കൊണ്ടുവന്നത്. തന്ത്രി പുതുമന ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി തുടങ്ങിയവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ട് തൊഴാന്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു.
ഇതോടനുബന്ധിച്ച് നടന്ന പൊങ്കാലയില്‍ വ്രതം നോറ്റെത്തിയ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ബോര്‍ഡംഗം പ്രീതി നടേശന് പൊങ്കാല അടുപ്പിലേക്ക്ദീപം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി കെ.എന്‍ കൃഷ്ണന് നമ്പൂതിരി പൊങ്കാല നേദിച്ചു. തുടര്‍ന്ന് ദേവിക്കും സന്താനഗോപാലമൂര്ത്തിക്കും അഭിഷേകങ്ങളും പ്രത്യേക പൂജകളും നടത്തി. സര്‍പ്പദേവതകള്‍ക്ക് നൂറും പാലും അര്‍പ്പിച്ചു. ഉച്ചയക്ക് മഹാപ്രസാദമൂട്ടും നടന്നു.
ഉത്സവ കമ്മറ്റി പ്രസിഡന്റ് സി.കെ പുരുഷോത്തമന് നായര്‍, സെക്രട്ടറി കെ. രാജേന്ദ്രകുമാര്‍, ഖജാന്‍ജി കെ.എന്‍ ഗോപിനാഥപണിക്കര്‍, സ്വാഗതസംഘം ചെയര്മാന് ജി. ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍മാരായ കെ.ആര് ജനാര്ദ്ദനന് നായര്‍, കെ.വി സുകുമാരന്‍ തുടങ്ങിയവര്ചടങ്ങുകള്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: