കോട്ടയം: ഭാരതീയ വിചാരകേന്ദ്രം കോട്ടയം സമിതിയുടെ ആഭിമുഖ്യത്തില്‍ സദ്ഗമയ ത്രിദിന പ്രഭാഷണ പരമ്പര നാല്, അഞ്ച്, ആറ് തീയതികളില്‍ തിരുനക്കരയില്‍ നടക്കും. പഴയ പോലീസ് സ്റ്റേഷന് മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാലിന് വൈകിട്ട് 5.30 ന് ആറന്മുള : അട്ടിമറിക്കപ്പെടുന്ന പൈതൃകവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്റും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.കെ.ഹരിദാസിന്റെ പ്രഭാഷണം, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് അഡ്വ.ശശികുമാര്‍ പി.ആര് നായര്‍ അധ്യക്ഷനായിരിക്കും. 5 ന് വൈകിട്ട് 5.30 ന് ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ സുരേന്ദ്രന് പ്രഭാഷണം നടത്തും. വിഷയം ‘പണ്ഡിറ്റ് നെഹ്റുവും സര്‍ദാര്‍ പട്ടേലും-ഒരു പുനര്‍വായന’. വാഴൂര്‍ എന്‍എസ്എസ് കോളേജ് അസോ.പ്രൊഫ. ഡോ. എസ്.വി പ്രദീപ് അധ്യക്ഷനായിരിക്കും. 6 ന് വൈകിട്ട് 5.30 ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ. വി.എം നാരായണപണിക്കരുടെ അധ്യക്ഷതയില്‍ കൂടുന്ന പ്രഭാഷണ പരമ്പരയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.സി.വിനയരാജന്‍ മാസ്റ്റര്‍ ‘ആരാണ് ന്യൂനപക്ഷവും മതവും മതേതരത്വവും-ഒരു വിചിന്തനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: