കോട്ടയം: എഴുത്തും വായനയും പരിപാടിയില്‍ ഇത്തിരി നേരം ബാലചന്ദ്ര മേനോന് പങ്ക് വയ്ക്കാനുള്ളത് ഒത്തിരിക്കാര്യങ്ങള്‍. തന്‍െ്റ 36 വര്‍ഷത്തെ സിനിമാ ജീവിതവും സിനിമയുടെ അണിയറ രഹസ്യങ്ങളും ഉള്‍പ്പെടുത്തി എഴുതിയ ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പുസ്തകം പരിചയപ്പെടുത്തി അദ്ദേഹം സംസാരിച്ചു. സിനിമയുടെ ധര്‍മ്മവും സിനിമാ ലോകത്ത് അനുഭവിക്കേണ്ടി വന്ന നിരവധി സംഭവങ്ങളും പുസ്തകത്തില്‍ അതേ പടി വിവരിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. കുടുംബത്തിനോടൊപ്പം ഇരുന്ന് കാണേണ്ട മാധ്യമമാണ് സിനിമ. ഉത്രാടപാച്ചില്‍ മുതല്‍ ദേ ഇങ്ങോട്ടുനോക്കിയെ വരെയുളള സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും അഭിേനതാക്കളെപ്പറ്റിയും പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. എഴുത്തുകാരനെയും കലാകാരനെയും സമൂഹം അംഗീകരിക്കണമെന്ന് എം. ടിയുടെ വാക്കുകളെ അനുസ്മരിച്ച് അദ്ദേഹം പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: