ചേര്‍ത്തല: കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടംഗ സംഖ്യയില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് നയിക്കുന്ന കേരള രക്ഷായാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അവരുടെ നയങ്ങള്‍ എന്തെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അത് വെറുമൊരു ആള്‍ക്കൂട്ടം മാത്രമാണ്. ഇതൊരു താല്‍ക്കാലിക പ്രതിഭാസവുമാണ്.
ടി.പി.ചന്ദ്രശേഖരന് വധത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നീക്കം നിയമവിരുദ്ധമാണ്. തങ്ങള്‍ പറയുന്നവരെ പ്രതികളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണ അന്വേഷണ ഏജന്‍സിയോ കോടതിയോ ആണ് കേസ് ആരെ ഏല്പിക്കണമെന്ന് പറയുക. എന്നാല്‍ ഇവിടെ സര്‍ക്കാരാണ് സിബിഐ അന്വേഷണം വേണമെന്ന് പറയുന്നത്. ഇതിലൂടെ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണ്. സിബിഐ അന്വേഷണത്തെക്കുറിച്ച് പറയേണ്ടതില്ല. കൂട്ടിലടച്ച തത്തയാണ് സിബിഐ എന്ന് പരമോന്നത നീതിപീഠം തന്നെ അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു.
സര്‍ക്കാരിന് ജനങ്ങളുടെ കാര്യങ്ങളില്‍ യാതൊരു താല്പര്യവുമില്ല. സോളാര്‍, ഭൂമി തട്ടിപ്പുകാരുടെ കൂടെയാണ് സര്‍ക്കാര്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാനോ പരിഹാരം കാണാനോ സര്‍ക്കാര്‍ പരാജയപ്പെട്ടതായി വി.എസ്.അച്യുതാനന്ദന് പറഞ്ഞു. വിലക്കയറ്റവും അഴിമതിയും കൊടികുത്തി വാഴുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സകല മേഖലയിലും തകര്‍ന്നു. ജനജീവിതം ദുസഹമായെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: