കോട്ടയം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 13 മുതല്‍ 18വരെ കോട്ടയത്ത് നടക്കുന്ന ദേശീയ നാടകോത്സവത്തിന്റെ ലോഗോ കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വനം-ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ് ലോഗോ ഏറ്റുവാങ്ങി.
മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എ. ഹക്കിം, കള്‍ച്ചറല്‍ ഓഫീസര്‍ എസ്. ബാഹുലേയന് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്. സന്തോഷ്, പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, സി.എസ്.ഐ റിട്രീറ്റ് സെന്റര്‍ എന്നിവയാണ് നാടകോത്സത്തിന്റെ വേദികള്‍. അഞ്ച് മലയാള നാടകങ്ങള്‍ ഉള്‍പ്പെടെ 11 നാടകങ്ങളാണ് മേളയില്‍ അവതരിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് കോട്ടയം ഡി.സി ബുക്സ് ഓഡിറ്റോറിയത്തില്‍ നാടക സെമിനാര്‍ നടക്കും. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നാടകപ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും സാന്നിധ്യം നാടകോത്സവത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: