മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐക്കാര് നടത്തിയ അക്രമത്തെ ന്യായീകരിച്ച് എസ്ഡിപിഐ നേതൃത്വം രംഗത്തെത്തി. അക്രമം നടത്തിയത് തങ്ങളുടെ പ്രവര്‍ത്തകരാണെന്നും അത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും എസ്ഡിപിഐ നേതാക്കള്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ സാധാരണ നടക്കുന്ന സംഭവം മാത്രമാണിതെന്നും പാര്‍ട്ടിയില്‍ വന്നവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് അക്രമമെന്നുമുള്ള നിലപാടാണ് എസ്ഡിപിഐ നേതാക്കള്‍ സ്വീകരിച്ചത്. നിയമവാഴ്ചയെ അംഗീകരിക്കുന്നതിന്റെ ഭാഗമായി കേസിലെ പ്രതികളായ പ്രവര്‍ത്തകരോട് കീഴടങ്ങാന്‍ പറയുകയായിരുന്നുവെന്നും ജില്ലാ പ്രസിഡന്റ് വി.ടി ഇഖ്റാമുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മും മുസ്ലിംലീഗും സംയുക്തമായി നടത്തുന്ന ഓപ്പറേഷനാണ് ജില്ലയില്‍ എസ്ഡിപിഐക്ക് നേരിടേണ്ടിവരുന്നതെന്നും ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ജില്ലയില്‍ ഉള്ളതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ എസ്ഡിപിഐ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: