ജനീവ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള രണ്ടാം ഘട്ട ചര്‍ച്ച ഈ മാസം പത്തിന് ആരംഭിക്കും. 30ലേറെ രാജ്യങ്ങളുടെ പ്രതിനിധികളും സിറിയയിലെ ഭരണപ്രതിപക്ഷ പ്രതിനിധികളും നടത്തിയ ഒന്നാംഘട്ടചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
മൂന്നു വര്‍ഷമായി നടക്കുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയാണു ജനീവയില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. പ്രസിഡന്റ് ബഷാല്‍ അല്‍ അസാദ് അയച്ച സര്‍ക്കാര്‍ പ്രതിനിധിസംഘവും പ്രതിപക്ഷവും ഒരാഴ്ചയോളം ചര്‍ച്ച നടത്തിയെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്.
ബാഷര്‍ അല്‍ അസദിനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പുതിയ പരിവര്‍ത്തന ഭരണകൂടം രൂപവത്കരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ബാഷറിനെ മാറ്റിനിര്‍ത്തിയുള്ള ഫോര്‍മുലകള്‍ തീര്‍ത്തും അസ്വീകാര്യമാണെന്ന നിലപാട് ഭരണപക്ഷം ആവര്‍ത്തിച്ചു. പ്രസിഡന്റ് അസാദിനെതിരേ വിമതര്‍ യുദ്ധം ആരംഭിച്ചശേഷം സിറിയയില്‍ 1,30,000 പേര് കൊല്ലപ്പെട്ടെന്നാണു കണക്ക്.
അതിനിടെ സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: