കൊച്ചി: സുകൃതം ഭാഗവതയജ്ഞവേദിയില്‍ സന്താനഗോപാലം, സുഭദ്രാഹരണം, വാസുദേവ-നാരദ സംവാദം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്ത് പ്രഭാഷണം നടന്നു. മനുഷ്യമനസ്സിനെ അലട്ടുന്ന ‘ഭയം’ എന്ന ദുര്‍ബല വികാരത്തെ എങ്ങനെ മറികടക്കാമെന്നതായിരുന്നു വിഷയം.
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും ആത്മവിശ്വാസം നേടുന്നതിനും പരീക്ഷയില്‍ ഉന്നത വിജയം നേടിയെടുക്കുന്നതിനും വിദ്യാഗോപാല മന്ത്രാര്‍ച്ചന നടക്കും. 11 മുതല്‍ 1.30 വരെ സമാപനസഭയില്‍ മന്ത്രി കെ.ബാബു മുഖ്യാതിഥിയാകും. തുടര്‍ന്ന് യജ്ഞപ്രസാദവിതരണം നടക്കും. 1.30 മുതല്‍ ഭജന, മഹാപ്രസാദഊട്ട്.
യജ്ഞവേദിയില്‍ സംഗീതവിദ്വാന്‍ എം.കെ.അര്ജുനന് മാസ്റ്ററെ സ്വാമി ഉദിത് ചൈതന്യ പൊന്നാട അണിയിച്ചു. പ്രൊഫ. എം.കെ.സാനു ഉപഹാരം സമര്‍പ്പിച്ചു. ഏവൂര്‍ ശിവന്‍കുട്ടി (മദ്ദള വാദ്യ കലാകാരന്), കലാമണ്ഡലം ഗോപാലകൃഷ്ണന് (കഥകളി സംഗീതം), ബി.ഡി.പ്രഭാകരന് (നാടകനടന്‍), തിരുമറയൂര്‍ മുരളീധരമാരാര്‍ (മുടിയേറ്റ് കലാകാരന്) എന്നിവരെയും ആദരിച്ചു.
കസ്റ്റംസ് കമ്മീഷണര്‍ ഡോ. രാഘവന്, ടി.എസ്.രാധാകൃഷ്ണന്, ശശികല മേനോന്, സരള വിജയന്, അഡ്വ. ബാലഗോപാല്‍, പി.വി.അതികായന്, കെ.ജി.വേണുഗോപാല്‍, എന്‍.ജയകൃഷ്ണന്, കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: