കൊച്ചി: രാജ്യത്തിന്റെ സ്വപ്നപദ്ധതി എന്നു വിശേഷിക്കപ്പെടുന്ന വല്ലാപാടം കണ്ടെയ്നലര് ടെര്മിലനുവേണ്ടി കോതാടു നിന്നും 2007 ല്‍ യാതൊരു പുന:രധിവാസവുമില്ലാതെ വഴിയാധാരമാക്കപ്പെട്ട എം.ആര്.ബാബു (49) ഹൃദയസ്പന്ദനംമൂലം അന്തരിച്ചു. മുഴുങ്ങുത്തറ കുടുംബാംഗമായിരുന്ന പരേതന് ചുമട്ടുപണിയെടുത്താണ് കുടുംബത്തെ പോറ്റിയിരുന്നത്. ഇന്നു രാവിലെ 11 മണിക്ക് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
2007 – ല്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്മിനലേക്കുളള 4 വരി പാതയ്ക്കുവേണ്ടി 3 സെന്റ് ഭൂമിയും അതിലെ ഓടിട്ടപുരയും 3 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രക്ഷോഭണ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടാതെ തന്നെ സര്‍ക്കാരിന്റെ താല്‍പര്യത്തിനുസരിച്ച് സ്ഥലവും വീടും വിട്ടു നല്‍കിയെങ്കിലും പകരം പുന:രധിവാസം ഒന്നും ലഭിച്ചിരുന്നില്ല. അന്നത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷിന്റെ വാക്കുകളില്‍ വിശ്വസിച്ചുകൊണ്ട് കോരാമ്പാടം പുഴപുറംമ്പോക്കില് താല്‍ക്കാലിക ഷെഡ്ഡിലേക്കാണ് താമസം മാറ്റിയത്. 2008 ഫെബ്രുവരി 6 -ലെ മൂലംപളളി സംഭവങ്ങള്‍ക്കുശേഷം ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെത്തുടര്‍ന്നാണ് മൂലമ്പളളിപാക്കേജ് എന്നറിയപ്പെടുന്ന പുന:രധിവാസ പദ്ധതി രൂപം കൊളളുന്നത്. ഇതിനെത്തുടര്‍ന്ന് ബാബു താമസം ആരംഭിച്ച പുഴ പുറമ്പോക്കില്‍ തന്നെ 5 സെന്റ് ഭൂമിയുടെ പട്ടയം സര്‍ക്കാര്‍ അനുവദിച്ചു.
എന്നാല്‍ ചതപ്പു നിറഞ്ഞ ഭൂമി കെട്ടിട നിര്‍മ്മാണത്തിനുതകുന്ന രീതിയില്‍ മണ്ണടിച്ച് നികത്തുന്ന കാര്യത്തില്‍ ജില്ലാഭരണകൂടം നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ലഭിച്ചിട്ടുളള 5 സെന്റ് ഭൂമിയുടെ പകുതിഭാഗം സ്വന്തം ചിലവില്‍ നികത്തി അതില്‍ നിര്‍മ്മിച്ചിട്ടുളള താല്‍ക്കാലിക ഷെഡ്ഡില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ബാബു താമസിച്ചുവരികയായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് 2011 ജൂണ്‍ 15-ാം തീയതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂലംപളളി പാരീഷ്ഹാളില്വച്ച് വാടകക്കുടിശ്ശക വിതരണം ചെയ്തപ്പോള്‍ എം.ആര്.ബാബുവിന് ഫയലിങ്ങിനത്തില് 75000 രൂപ മാത്രമാണ് നല്‍കിയത്. പുന:രധിവാസ പാക്കേജ് പ്രകാരം ഷിഫ്റ്റിംഗ് ചാര്‍ജായി ലഭിക്കേണ്ട 10000 രൂപയോ വാടകയിനത്തില്‍ ലഭിക്കേണ്ട മൂന്ന്ലക്ഷത്തിലെറെ വരുന്ന കുടശ്ശികയോ ബാബുവിന്റെ കുടുംബത്തിന് അധികാരികള്‍ നിക്ഷേധിക്കുകയാണുണ്ടായത്. താല്‍ക്കാലിക ഷെഡ്ഡിലേക്ക് വൈദ്യുതി കണക്ഷനുവേണ്ടി പഞ്ചായത്ത് നമ്പര്‍ ഇട്ടതുകാരണമാണ് ആനുകൂല്യങ്ങള്‍ നിക്ഷേധിച്ചത് എന്ന് റവന്യൂ അധികാരികള്‍ ചൂണ്ടിക്കാട്ടിയത്.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കോതാട് സേക്രഡ് ഹാര്‍ട് ദേവലായ സെമിത്തേരിയില്‍ നടക്കും. വീട്ടമ്മയായ ഭാര്യ ഷൈമോള്‍, പ്ലസ്വണ് വിദ്യാര്‍ത്ഥിനിയായ ഷൈബി, 10-ാം ക്ലാസ്സില്‍ പഠിക്കുന്ന ശെല്വന് എന്നവരെയാണ് ബാബുവിന്റെ വേര്‍പാട് അനാഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: