ആലുവ: ബംഗളൂരു നഗരത്തിലുള്‍പ്പെടെ സജീവമായിരിക്കുന്ന മലയാളികളുള്‍പ്പെട്ട ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് കര്‍ണാടക പോലീസ് ഓപ്പറേഷന് തുടങ്ങുന്നു. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്പിരിറ്റ് ലോബിയുടെ ഭാഗമായി എത്തിയ പലരും ഇപ്പോള്‍ കര്‍ണാടകയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് അധോലോക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്.
കര്‍ണാടകത്തില്‍ വാഹനമോഷണമുള്പ്പെടെ നിരവധി കേസുകളില്‍ പ്രതികളായി മലയാളികള്‍ ജയിലില്‍ കഴിയുന്നുണ്ട്. പല ഗുണ്ടാസംഘങ്ങളും തമ്മിലടിച്ച് പുതിയ ഗ്രൂപ്പുകള്‍ രൂപീകരിച്ച് തുടങ്ങിയതതോടെയാണ് ക്രമസമാധാന പ്രശ്നമുണ്ടായിരിക്കുന്നത്. മലയാളികളായ അധോലോക ഗ്രൂപ്പുകളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തി ഗുണ്ടാ നിയമപ്രകാരം ജയിലിലടയ്ക്കാനാണ് തീരുമാനം. കേരളത്തിലെ പല ഗുണ്ടാ സംഘങ്ങള്‍ക്കും ബംഗളൂരുവിലെ ഈ അധോലോകവുമായി ബന്ധമുണ്ട്. ബംഗളൂരുവിലെ പല ഒാപ്പറേഷനുകള്ക്കും കേരളത്തില്‍നിന്നുള്ള ഗുണ്ടാസംഘങ്ങളെ ഉപയോഗിക്കുന്നുണ്ട്. കേരളാ പോലീസുമായി സഹകരിച്ച് വിവിധ കേസുകള്‍ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: